05:51 PM 11/4/2017
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം വലിയ വിജയമാണെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തിൽ സുപ്രധാനമായ ബില്ലുകൾ പാസാക്കാൻ സാധിച്ചു. ജിഎസ്ടി ഉൾപ്പെടെ 35 ബില്ലുകൾ പാസാക്കാൻ സാധിച്ചുവെന്നും ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി വ്യക്തമാക്കി.
ദരിദ്രരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനുള്ള സുവർണ അവസരമാണിതെന്നും കൂടുതൽ വികസന പ്രവർത്തനങ്ങൾക്കും പരിഷ്കരണങ്ങൾക്കുമുള്ള സമയമായെന്നും മോദി യോഗത്തിൽ പറഞ്ഞു.