ബാഗ്ദാദ്: ഇറാക്കിലെ തെക്കൻ പ്രവിശ്യയായ ബസ്രയിലുണ്ടായ വ്യത്യസ്ത ചാവേർ സ്ഫോടനങ്ങളിൽ മൂന്നു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ സുരക്ഷാ ഗാർഡുകളും ഉൾപ്പെടും.
റുമൈലയിലേക്കുള്ള റോഡിനു സമീപമുള്ള സുരക്ഷാ ചെക്ക്പോസ്റ്റിലാണ് ആദ്യ സ്ഫോടനമുണ്ടായത്. കാറിൽ എത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിന്നു. മണിക്കൂറുകൾക്ക് ശേഷം ബസ്രയ്ക്ക് പുറത്തുള്ള മറ്റൊരു ചെക്ക്പോസ്റ്റിലും സ്ഫോടനമുണ്ടായി.
ചാവേർ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് കരുതുന്നു.