ഭവന രഹിതര്‍ക്ക് അഭയം നല്‍കിയതിന് പള്ളിക്ക് 12,000 ഡോളര്‍ ഫൈന്‍.

11:10 am 8/12/2016

– പി.പി. ചെറിയാന്

unnamed (1)

മേരിലാന്റ് : തലചായ്ക്കുവാന്‍ ഇടമില്ലാതെ അലഞ്ഞുനടന്ന ഭവന രഹിതര്‍ക്ക് അഭയം നല്‍കിയ പള്ളിക്ക് 12,000 ഡോളര്‍ മേരിലാന്റ് കൗണ്ടി അധികൃതര്‍ പിഴചുമത്തി. മേരിലാന്റ് പറ്റപ്‌സ്‌കോ യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച് വികാരി റെവ. കേറ്റി ഗ്രോവ് തലചായ്ക്കാന്‍ ഇടമില്ലാതെ പ്രതികൂല

കാലാവസ്ഥയില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരു സംഘം ആളുകള്‍ക്ക് പള്ളിയില്‍ അഭയം നല്‍കുവാന്‍ തയ്യാറായതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പള്ളിയില്‍ താമസിച്ചവര്‍ അടുത്ത വീട്ടിലെ താമസക്കാര്‍ക്ക് തലവേദനയായി. ഇവരുടെ അതിര്‍ത്തിക്കുള്ളില്‍ നിന്നിരുന്ന ഒരു ചെടി, ഭവന രഹിതര്‍ മലമൂത്രവിസര്‍ജ്ജനം നടത്തുക വഴി ഉണങ്ങിപോയതായി കൗണ്ടി അധികൃതര്‍ക്ക് പരാതി നല്‍കി. കൗണ്ടി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഭവന രഹിതര്‍ക്ക്

അഭയം നല്‍കുന്നതിനോ, താമസിപ്പിക്കുന്നതിനോ പള്ളിക്ക് പെര്‍മിറ്റ് ഇല്ല എന്ന് കണ്ടെത്തുകയും ഇതിനെ തുടര്‍ന്ന് 12,000 ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു.

അശരണരേയും അനാഥരേയും സംരക്ഷിക്കേണ്ടത് െ്രെകസ്തവ ധര്‍മ്മത്തിന്റെ ഭാഗമാണെന്നും ഈ ഉത്തരവാദിത്വം നിറവേറ്റിയതാണോ തങ്ങളുടെ കുറ്റം എന്നുമാണ് ചര്‍ച്ച് വികാരി റവ. കേറ്റി ഗ്രോവറിന്റെ ദുഃഖം. ഭവനരഹിതരെ താമസിപ്പിക്കുന്നതിന് കൗണ്ടി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അനാരോഗ്യകരമായ

ചുറ്റുപാടില്‍ താമസിപ്പിക്കുവാന്‍ അനുവാദമില്ലെന്നും കൗണ്ടി അധികൃതര്‍ പറയുന്നു. അഭയാര്‍ത്ഥികളെ പുറത്താക്കുന്നതിനോ, ഫൈന്‍ അടയ്ക്കുന്നതിനോ ഡിസംബര്‍ 18 വരെ കൗണ്ടി സമയം നല്‍കിയിട്ടുണ്ട്.