ഭീകരതയെ മതവുമായി ബന്ധിപ്പിക്കരുത് മോദി

10:44AM 31/3/2016

download (6)
ബ്രസല്‍സ്: ഒരു മതവും ഭീകരതയെ പ്രോത്‌സാഹിപ്പിക്കുന്നില്ലെന്നും അതിനാല്‍ ഭീകരതയെ മതവുമായി ബന്ധിപ്പിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബ്രസല്‍സി?െല ഭീകരാക്രാമണെത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രസംഗം. ഇന്ത്യയൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിക്ക് ബ്രസല്‍സില്‍ എത്തിയ മോദി ഭീകരാക്രമണം നടന്ന വിമാനത്താവളവും ?െമട്രോ സ്?റ്റേഷനും സന്ദര്‍ശിച്ചു.

യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഭീകരവാദം മുഖ്യ ചര്‍ച്ചയായെന്ന് മോദി പറഞ്ഞു. ഭീകരവാദത്തി?െന്റ ഭീഷണി നേരിടുന്നത്? ഒരു രാജ്യം മാത്രമല്ല. മനുഷ്യവംശത്തിന് മുഴുവന്‍ ഭീകരത ഭീഷണിയാണ്?. ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണം. തീവ്രവാദത്തിന് മുന്നില്‍ ഇന്ത്യ കുമ്പിടില്ലെന്ന് മോദി പറഞ്ഞു.

തീവ്രവാദത്തെ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഐക്യരാഷ്ട്ര സംഘടനയുടെ പ്രസക്തി നഷ്ടപ്പെടുമെന്ന് മോദി പറഞ്ഞു. ഭീകരവാദത്തെ നിര്‍വചിക്കാനും ഭീകര പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും യു.എന്നിന് കഴിയുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഒരു മണിക്കൂര്‍ പ്രസംഗത്തിനിടെ അഴിമതി അവസാനിപ്പിക്കാനും നടപടികളില്‍ സുതാര്യത കൊണ്ടുവരാനുമുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളും മോദി എടുത്തു പറഞ്ഞു.