7:39 am 16/5/2017
ഗുരുദാസ്പുർ: പത്താൻകോട് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്റെ സഹോദരനും ഇയാളുടെ ഭാര്യയും നടുറോഡിൽ മർദനത്തിനിരയായി. ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ഹവിൽ കുൽവന്ത് സിംഗിന്റെ സഹോദരൻ ഹർദീപ് സിംഗ്, കുൽവിന്ദർ കൗൾ എന്നിവർക്കാണ് മർദനമേറ്റത്.
ട്രാവൽ ഏജന്റായ ഗുനാം സിംഗാണ് ഇരുവരെയും നടുറോഡിൽ ആക്രമിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഫ്രാൻസിലേക്ക് പോകാനായി ഹർദീപ്, ഗുനാം സിംഗിന് എട്ടുലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഗുനാം ഇന്തോനേഷ്യയിലേക്കുള്ള ടിക്കറ്റാണ് ഹർദീപിനു നൽകിയത്. ഇതേതുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
ഗുനാം ഹർനാമിനെയും ഭാര്യയെയും ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർദനത്തിനിരയായ ദന്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.