ഭൂമിയിലെ ദൈവ ശബ്ദമാണ് താനെന്ന് അവകാശപ്പെട്ട സ്ത്രീക്ക് 6 വര്‍ഷം തടവ്

10:41 am 27/1/2017

– പി.പി. ചെറിയാന്‍
unnamed (1)
ഡാലസ് : ഭൂമിയിലെ ദൈവ ശബ്ദമാണ് താനെന്ന് അവകാശപ്പെട്ട് രണ്ട് സ്ത്രീകളെ അടിമപ്പണി ചെയ്യിപ്പിച്ച കുറ്റത്തിനു ഡാലസ് ഫോര്‍ട്ട് വര്‍ത്തില്‍ നിന്നുള്ള ഒള്‍ഗ സാന്ദ്ര മുറെയെ ആറു വര്‍ഷത്തെ തടവിന് ഫോര്‍ട്ട് വര്‍ത്ത് കോടതി ശിക്ഷിച്ചു. മെക്‌സിക്കോയില്‍ നിന്നും രണ്ടു യുവതികളെ അനധികൃതമായി ടെക്‌സാ സിലേക്ക് കടത്തിയതിനുശേഷം ക്ലീനിങ്ങ് ബിസിനസ്സില്‍ ശമ്പളമോ, ആവശ്യ മായ രേഖകളോ, പാര്‍പ്പിടമോ നല്‍കാതെ വര്‍ഷങ്ങളോളം പണിയെടുപ്പിച്ച തിനാണ് ഒള്‍ഗയെ ശിക്ഷിച്ചത്.

താന്‍ വായിച്ചു റിക്കാര്‍ഡ് ചെയ്ത ബൈബിള്‍ വചനങ്ങള്‍ ഈ രണ്ടു സ്ത്രീകളേയും നിലത്തു കിടത്തിയ ശേഷം നിര്‍ബന്ധ പ്രകാരം കേള്‍പ്പിക്കുക എന്നത് ഇവര്‍ക്കൊരു വിനോദമായിരുന്നു. അടിമപ്പണി ചെയ്ത ഓരോരുത്തര്‍ക്കും 7,95,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനും കോടതി ഉത്തരവിട്ടു. 1990 ലാണ് രണ്ട് യുവതികളെ ഒള്‍ഗ മെക്‌സിക്കോയില്‍ നിന്നും ടെക്‌സാസി ലേക്ക് കടത്തിയത്.