01.05 AM 01-05-2016

അങ്കമാലി: മകന്റെ കൈഞരമ്പ് മുറിച്ചശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചോരവാര്‍ന്ന് മകന് മരിച്ചു. മൂക്കന്നൂര്‍ കോക്കുന്ന് പനങ്ങാട്ട് പറമ്പില്‍ ബൈജുവിന്റെ ഭാര്യ ടീന(41)യാണ് മകന് ആല്വിന്(10)ന്റെ കൈഞരമ്പ് മുറിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കരച്ചില് കേട്ട് ഓടിക്കൂടിയ അയല്‍ക്കാര്‍ ചോരവാര്‍ന്ന് വീട്ടിനുള്ളില്‍ കിടന്നിരുന്ന അമ്മയേയും മകനേയും ഉടന്‍ ആശുപത്രിയെത്തിച്ചെങ്കിലും മകന് മരിക്കുകയായിരുന്നു. അമ്മ അങ്കമാലിയിലെ എല്‍.എഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം ബൈജു വീട്ടിലുണ്ടായിരുന്നില്ല.
