08:08 am 23/2/2017

കൊച്ചി: യുവനടിയെ തട്ടികൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ മകന്‍ സിദ്ധാര്‍ഥനെ ചെളിവാരിയെറിയാന്‍ ശ്രമിക്കുകയാണെന്ന് നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സനുമായ കെ.പി.എ.സി ലളിത. കൊച്ചിയില്‍ സി.പി.എം അനുകൂല സംഘടനകള്‍ സംഘടിപ്പിച്ച കുട്ടായ്മയില്‍ സംസാരിക്കുയായിരുന്നു അവര്‍.
കൂട്ടത്തില്‍ നിന്ന് സഹായിക്കേണ്ടവര്‍ തന്നെ മാറി നിന്ന് കുറ്റം പറയുന്ന സ്ഥിതി വന്നിരിക്കുന്നു. തന്‍െറ മകന്‍ ഇങ്ങനെയൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവനെ ചാട്ടവാറുകൊണ്ടടിക്കണം. നിങ്ങളുടെ മുന്നിലിട്ട് തല്ലി കൊല്ലണം എന്നാണ് പറയാനുള്ളത്. പ്രതികളെയെല്ലാം ഇതുവരെ പിടച്ചിട്ടില്ല. പിന്നെ എന്തിന് ഇപ്രകാരമുള്ള പ്രചരണം നടത്തണമെന്നും കെ.പി.എ.സി ലളിത ചോദിച്ചു.
ജിഷയുടേയും സൗമ്യയുടേയും പോലെ ഈ കേസ് തേഞ്ഞ് മാഞ്ഞ് പോകാതെ തീരുമാനം ഉണ്ടാക്കണം. ഗോവിന്ദച്ചാമിയെ പോലെ തീറ്റിപോറ്റുകയല്ല വേണ്ടത്. പ്രതികളെ പിടികൂടി വേണമെങ്കില്‍ അവരെ തൂക്കി കൊല്ലണം. എന്തിന് വേണ്ടിയാണ് അവര്‍ ഇത് ചെയ്തതെന്ന് പുറത്ത് വരണം. സെക്സിന് വേണ്ടിയല്ല, പണത്തിന് വേണ്ടിയാണ് ആ കുട്ടി അക്രമിക്കപ്പെട്ടതെന്നാണ് താന്‍ കരുതുന്നതെന്നും കെ.പി.എ.സി ലളിത പറഞ്ഞു.
