മക്‌ഡൊനാള്‍ഡ് ജര്‍മനിയിലെ വീടുകളില്‍ ഭക്ഷണ വിതരണം ആരംഭിക്കുന്നു

07:54 pm 22/3/2017

– ജോര്‍ജ് ജോണ്‍
Newsimg1_39548553
ഫ്രാങ്ക്ഫര്‍ട്ട്: ലോകപ്രശസ്ത ഹംബൂര്‍ഗര്‍ ഫാസ്റ്റ്ഫുഡ് ശ്രംഖല മക്‌ഡൊനാള്‍ഡ് ഈ വരുന്ന ഏപ്രില്‍ 01 മുതല്‍ ജര്‍മനിയിലെ 20 നഗരങ്ങളില്‍ വീട്‌വീടാന്തരം ഭക്ഷണ വിതരണം ആരംഭിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്കയില്‍ പരീക്ഷണം നടത്തി വിജയിച്ച ഈ പദ്ധതി ജര്‍മനിയിലെ ഓസ്‌നാംബ്രൂക്ക്, കൊളോണ്‍, മ്യൂണിക്ക് എന്നീ സ്ഥലങ്ങളിലും പരീക്ഷണം നടത്തി വിജയിച്ചിരുന്നു.

ഏപ്രില്‍ 01 മുതല്‍ ജര്‍മനിയിലെ കൊളോണ്‍, മ്യൂണിക്ക്, ബെര്‍ലിന്‍, എസ്സന്‍, ഡ|സല്‍ഡോര്‍ഫ്, ഹംബൂര്‍ഗ്, ബ്രേമന്‍, ഹാനോവര്‍, മാന്‍ഹൈം, ബോണ്‍, മൈന്‍സ്, ഫ്രാങ്ക്ഫര്‍ട്ട്, വീസ്ബാഡന്‍, ഓഫന്‍ബാഹ്, ന്യൂറന്‍ബെര്‍ഗ, ഓസ്‌നാംബ്രൂക്ക്, സ്റ്റുട്ഗാര്‍ട്ട്, ഹെഡല്‍ബെര്‍ഗ്, കീല്‍, ഡ്രേസ്ഡന്‍ എന്നിവിടങ്ങളിലെ വീടുകളിലാണ് ഭക്ഷണ വിതരണം ആരംഭിക്കുന്നത്. കൂടാതെ പിക്‌നിക് പാര്‍ക്കുകളിലും, ജോലി സ്ഥലങ്ങളിലും മക്‌ഡൊനാള്‍ഡ് ഭക്ഷണം വിതരണം ചെയ്യും.

മിനിമം 15 യൂറോ വിലവരുന്ന ഭക്ഷണ ഓര്‍ഡര്‍ ഫ്രീ ആയിട്ട് വീടുകളില്‍ വിതരണം ചെയ്യും. മക്‌ഡൊനാള്‍ഡിന്റെ എല്ലാത്തരം ഭക്ഷണവിഭവങ്ങളും, ഡ്രിങ്ക്‌സ്, സാലഡുകള്‍ എന്നിവ ഹോം ഡെലിവെറിക്കായി ഓര്‍ഡര്‍ ചെയ്യാം. അങ്ങിനെ സിറ്റികളുടെ മദ്ധ്യഭാഗങ്ങളിലെ വന്‍ വിസ്ത്രീണമുള്ള റെസ്‌റ്റോറന്റുകളും, അവിടങ്ങളിലെ തിരക്കും ഒഴിവാക്കി സാമ്പത്തിക ലാഭവും ഉണ്ടാക്കാ. മക്‌ഡൊനാള്‍ഡിന്റെ ഈ വീട്‌വീടാന്തര ഭക്ഷണവിതരണം ഒറ്റക്ക് താമസിക്കുന്നവര്‍ക്കും, പ്രായമുള്ളവര്‍ക്കും അനുഗ്രഹപ്രദമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. http://mcdelivery.de/