11:33 am 17/52017
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം.മണിയുടെ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിൽ സ്ത്രീവിരുദ്ധത ഇല്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.