മണിരത്നം ചിത്രത്തിന്റെ ട്രെയിലർ എത്തി.

09:50 am 11/3/2017

പാട്ടുകൾ തരംഗമാകുന്നതിനിടെ മണിരത്നം ചിത്രത്തിന്റെ ട്രെയിലറും എത്തി. കാട്ര് വെളിയിടെ എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ആകാംക്ഷയും ഉയർത്തുന്നതാണ് ട്രെയിലറും.

കാർത്തിയും അതിഥി റാവുവും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമ പ്രണയവും റഹ്മാന്റെ സംഗീതവും ഇഴചേരുന്നതാണ്. വൈരമുത്തുവാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. രവി വര്‍മനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഊട്ടിയും ലഡാക്കുമാണ് പ്രധാന ലൊക്കേഷനുകള്‍. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിര്തനം ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഏപ്രിൽ ഏഴിനാണ് റിലീസ്.