07:33 pm 29/3/2017
– ജീമോന്‍ റാന്നി
ഹൂസ്റ്റന്‍: ദീര്‍ഘവര്‍ഷങ്ങളായി ഹൂസ്റ്റനില്‍ സ്ഥിരതാമസമാക്കിയ തിരുവല്ലാ കാവുംഭാഗം കുന്നപ്ര പണിക്കര്‍ വീട്ടില്‍ മത്തായി മാത്യു (71) നിര്യാതനായി. ഭാര്യ : സാറാമ്മ മാത്യു പെരുമ്പാവൂര്‍ വെങ്കോല മല്യത്ത് കുടുംബാംഗമാണ്.
മക്കള്‍ : ബിന്ദു ഐസക്ക് (ഓസ്റ്റിന്‍), റോയി മാത്യു(ഹൂസ്റ്റന്‍). മരുമകന്‍ : ടോണി ഐസക്ക് (ഓസ്റ്റിന്‍). കൊച്ചുമക്കള്‍ : അയന്‍, അലിന. സഹോദരങ്ങള്‍ : പരേതയായ അമ്മിണി, കുഞ്ഞുമോള്‍ ജോയിക്കുട്ടി(ഹൂസ്റ്റന്‍), ലീലാ ബാബു(ഹൂസ്റ്റന്‍).
പൊതുദര്‍ശനം മാര്‍ച്ച് 31 ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ (5810 Almeda Genoa Rd, Houston, TX-77048) നടത്തുന്നതാണ്.
സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 1ന് ശനിയാഴ്ച രാവിലെ 8.30 ന് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ ആരംഭിയ്ക്കുന്നതും തുടര്‍ന്ന് 9.30 ന് പെയര്‍ലാന്റ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമിലെ ശുശ്രൂഷയ്ക്കുശേഷം (1310 North main street Pearland) സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കാരിക്കും.