മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ശക്തമായി പ്രതികരിക്കണമെന്ന് സ്റ്റാലിൻ.

08:17 pm 7/3/2017
download (7)
ചെന്നൈ: രാമേശ്വരത്ത് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ശക്തമായി പ്രതികരിക്കണമെന്ന് ഡിഎംകെ വർക്കിംഗ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിൻ. ഇനി ഇങ്ങനെ ഒരു സംഭവമുണ്ടാകാതിരിക്കാൻ നോക്കണം. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി ശ്രീലങ്കൻ എംബസിയുമായി ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രി ശ്രീലങ്കയുടെ കീഴിലുള്ള കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാണ് ബ്രഡ്ജോയ്ക്കു വെടിയേറ്റത്. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. മുന്നറിയിപ്പ് പോലും നൽകാതെയാണ് ശ്രീലങ്കൻ നാവികസേന വെടിയുതിർത്തതെന്നാണ് ആരോപണം.