മഥുര കലാപത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്:ഹേമമാലിനി എം.പി.

07:12pm 4/6/2016

images (2)
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പോലീസും കയേറ്റക്കാരും തമ്മിലൂണ്ടായ സംഘര്‍ഷത്തില്‍ 24 പേര്‍ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി അഖിലേഷ് യാദവിനുമെന്ന് ഹേമമാലിനി എം.പി. സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്.
എന്തിനാണ് തന്നെ വേട്ടയാടുന്നത്-ഹേമമാലിനി ചോദിച്ചു. മഥുരയില്‍ കലാപം നടക്കുമ്പോള്‍ ഹേമമാലിനി ട്വിറ്ററില്‍ ഷൂട്ടിംഗ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് ഹേമമാലിനി രംഗത്ത് വന്നത്.
സംഭവത്തെക്കുറിച്ച് അറിഞ്ഞ താന്‍ ഷൂട്ടിംഗ് മാറ്റിവച്ച് മഥുരയില്‍ എത്തി. എന്നാല്‍ ജവഹര്‍ നഗറില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കണ്ടില്ലെന്നും ഹേമമാലിനി പറഞ്ഞു. സംഭവത്തിന്റെ ശ്രദ്ധ തിരിച്ച് വിടാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ഹേമമാലിനി പറഞ്ഞു.