മദര്‍ തെരേസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനം ലാസ്‌വേഗസ് സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ പള്ളിയില്‍ കൊണ്ടാടി

08:49 am 12/9/2016

– ജോണ്‍ ജോര്‍ജ്, ലാസ് വേഗസ്
Newsimg1_40077821
ലാസ് വേഗസ്:: അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ വിശുദ്ധ പ്ര്ഖ്യാപനത്തോടനുബന്ധിച്ചു ലാസ് വേഗസ് സീറോമലബാര്‍ ദേവാലയത്തില്‍ ആഘോഷമായ ദിവ്യ ബലിയും ലദീഞ്ഞും സെപ്റ്റംബര്‍ 4-നു ഞായറഴ്ച രാവിലെ 10 മണിക്കു നടത്തപ്പെട്ടു. മിഷന്‍ ഡയറക്ടര്‍ കുര്യാക്കോസ് വടാന അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യ ബലിയില്‍ ട്രിനിറ്റി സഭാംഗങ്ങളായ ഫാ. റോയി കുര്യനും
ഫാ. ലിജോയും സഹ കാര്‍മ്മികരായിരുന്നു. ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളില്‍ ജാതിമത ഭേദമെന്യേ അനേകം പേര്‍ പങ്കെടുത്തു തിരുശേഷിപ്പ് വണങ്ങി.

നാമകരണ തിരുനാളിനു ഒരുക്കമായി ഒന്‍പതു ദിവസം നടത്തപ്പെട്ട ദിവ്യബലിയിലും നൊവേനയിലും ജാതി മത ഭേദമെന്യേ ധാരാളം ആളുകള്‍ വന്നു പങ്കു ചേരുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം (2015) മദര്‍ തെരേസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു സ്വന്തമായ ഒരു ദേവാലയം 2016-ലെ തിരുനാള്‍ ആകുംമ്പോഴേക്കും സാധിച്ചു തരണമേയെന്നു അപേക്ഷിച്ചതു ദൈവത്തിന്റെ അനന്തകരുണയാല്‍, കരുണയുടെ വര്‍ഷത്തില്‍ത്തന്നെ സഫലമായതിനെ വടാന അച്ചന്‍ നന്ദിയോടെ സ്മരിച്ചു. ഉജൈന്‍ മിഷന്‍ രംഗത്തു സേവനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ മദര്‍ തെരേസാമ്മയെ നേരിട്ടു കാണുവാനും മദറിന്റെ കൂടെ യാത്ര ചെയ്യുവാനും ലഭിച്ച അവസ്സരത്തെ സ്മരിക്കുകയും മദര്‍ തെരേസയുടെ മാത്രുക പിന്‍ ചെന്നു നാം കണ്ടുമുട്ടുന്ന എല്ലാവരിലും യേശുവിനെ കണ്ടെത്തുവാനും ആഹ്വാനം ചെയ്തു.

വിശുദ്ധ മദര്‍ തെരേസയെ ലാസ് വേഗസ് മിഷന്റെ പ്രത്യേജ മദ്ധ്യസ്ഥയായി നല്‍കിയതിനു ദൈവത്തിനു നന്ദി ചൊല്ലിക്കൊണ്ടു ആലപിച്ച കൃതജ്ഞതാ സ്‌തോത്രത്തിന്റെ അവസരത്തില്‍ സന്നിഹിതരായിരുന്ന പലരുടേയും കണ്ണുകള്‍ സന്തോഷാശ്രുക്കള്‍ പൊഴിക്കുന്നുണ്ടായിരുന്നു.

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൈക്കാരന്മാരായ ജോര്‍ജുകുട്ടി, ജോസ് ഫ്രാന്‍സിസ് എന്നിവര്‍ നേത്രുത്വം നല്‍കി.