പാറ്റ്ന: ബിഹാറിൽ നിതീഷ്കുമാർ സർക്കാർ നടപ്പാക്കിയ സന്പൂർണ മദ്യനിരോധനം വിജയകരമല്ലെന്നു കേന്ദ്രമന്ത്രി രാം കൃപാൽ യാദവ്. മദ്യനിരോധനത്തെ തുടർന്നു സംസ്ഥാനത്ത് അനധികൃത മദ്യ വില്പന വ്യാപകമായി വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മദ്യ നിരോധനം ഏർപ്പെടുത്തുന്നതിനു മുൻപ് സർക്കാർ ഒൗട്ട്‌ലെറ്റുകൾ വഴിയായിരുന്നു മദ്യം ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് വീടുകൾതോറും മദ്യം ലഭിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തെന്നു ബിഹാറിലെ പാടലീപുത്രയിൽനിന്നുള്ള എംപി കൂടിയായ യാദവ് പറഞ്ഞു.
മദ്യനിരോധനം നടപ്പാക്കിയതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടുവെന്നും തന്‍റെ സർക്കാർ വിശദമായി പഠിച്ചതിനുശേഷം മാത്രമായിരിക്കും മദ്യ നിരോധനം നടപ്പാക്കുകയുള്ളുവെന്നും യാദവ് പറഞ്ഞു.

