മധുരയിലെ ആവണിപുരത്ത് ഇന്ന് ജല്ലിക്കട്ട്

08:52 am 5/2/2017

images (5)
മധുര: തമിഴ്‌നാട്ടിലെ പ്രമുഖ ജല്ലിക്കട്ട് കേന്ദ്രമായ മധുരയിലെ ആവണിപുരത്ത് ഇന്ന് ജല്ലിക്കട്ട് നടക്കും. ജല്ലിക്കട്ട് പ്രക്ഷോഭത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന ഇവിടെ, വിപുലമായ രീതിയില്‍ ആഘോഷം നടത്താനാണ് തീരുമാനം. അഞ്ഞൂറോളം കാളകള്‍ ജല്ലിക്കട്ടില്‍ അണിനിരക്കും. മുന്നൂറ് മത്സരാര്‍ഥികളാണ് ജല്ലിക്കട്ടില്‍ പങ്കെടുക്കുന്നത്. ഒട്ടേറെ ആളുകള്‍ കാണികളായി എത്തുമെന്നതിനാല്‍ ആവണിപുരത്ത് ജല്ലിക്കട്ടിനായി കനത്ത സുരക്ഷാസന്നാഹങ്ങളാണ് മധുര ജില്ലാ ഭരണകൂടം ഒരുക്കിയിരിയ്ക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന കാളകളുടെയും മത്സരാര്‍ഥികളുടെയും ആരോഗ്യനില പരിശോധിച്ചതായി മെഡിക്കല്‍ സംഘവും അറിയിച്ചു. ശിവഗംഗ ഉള്‍പ്പടെയുള്ള ജില്ലകളില്‍ കാണികള്‍ക്ക് നേരെ കാളകള്‍ പാഞ്ഞുകയറി നാല് പേരാണ് മരിച്ചത്. മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് ജനങ്ങളുടെ പ്രതിഷേധം മൂലം മടങ്ങിപ്പോകേണ്ടി വന്ന അളങ്കനല്ലൂരിലെ ജല്ലിക്കട്ട് ഫെബ്രുവരി പത്തിനാണ്.