മധ്യപ്രദേശിലെ ജമുനിയായിലുണ്ടായ വാഹനാപകടത്തിൽ 11 പേർ മരിച്ചു.

05:38 pm 11/5/2017

ജബൽപൂർ: 15 പേർക്ക് പരിക്കേറ്റു. ഫോറസ്റ്റ് ജീവനക്കാരുമായി പോയ വാഹനം നിയന്ത്രണം വിട്ടതിനെ തുടർന്ന് കലുങ്കിൽ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം.

ടിൽവാരയിൽനിന്നു ചർഗാവനിലിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സുഭാഷ് ചന്ദ്ര ബോസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.