മനോഹർ പരീക്കർ പനാജിയിൽ നിയമസഭാ സ്ഥാനാർഥിയായി മത്സരിക്കും

04:03 pm 10/5/2017

പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ പനാജിയിൽ നിയമസഭാ സ്ഥാനാർഥിയായി മത്സരിക്കും. കഴിഞ്ഞ മാർച്ചിൽ ഗോവയിൽ ബിജെപി അധികാരം പിടിച്ചതോടെ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചാണ് പരീക്കർ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ആറു മാസത്തിനകം നിയമസഭയിലേക്കു മത്സരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം.

പനാജിയിലെ നിലവിലെ എംഎൽഎ സിദ്ധാർഥ് കുൻകലിയേങ്കർ രാജിവയ്ക്കുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ വിനയ് തെൻഡുൽക്കർ അറിയിച്ചു. തെരഞ്ഞെടുപ്പിൽ മനോഹർ പരീക്കറിന്‍റെ സ്വീകാര്യത മുൻനിർത്തി നടത്തിയ ചടുലമായ രാഷ്ട്രീയനീക്കത്തിലാണ് ബിജെപി ഗോവ പിടിച്ചെടുത്തത്.