ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ മുൻ മന്ത്രി കപിൽ മിശ്ര അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് മൊഴി നൽകി. അരവിന്ദ് കേജരിവാളിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ വച്ച് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കേജരിവാളിനു രണ്ടു കോടി രൂപ കോഴ നൽകുന്നതു താൻ നേരിട്ടു കണ്ടുവെന്നാണു മിശ്രയുടെ ആരോപണം.