മമ്മൂട്ടിയുടെ “ദ് ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലെ രംഗങ്ങൾ ചോർന്നു.

12:55 pm 28/3/2017

images (6)

കൊച്ചി: പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ “ദ് ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലെ രംഗങ്ങൾ ചോർന്നു. മൊബൈലിൽ പകർത്തിയ രംഗങ്ങളാണ് ചോർന്നിരിക്കുന്നത്. ഇതിനെതിരേ നിർമാതാക്കൾ പോലീസ് പരാതി നൽകി.

ആരാധകർ വലിയ പ്രതീക്ഷ വച്ച് പുലർത്തു ചിത്രം മാർച്ച് 30-നാണ് തീയറ്ററുകളിൽ എത്തുന്നത്. തെന്നിന്ത്യൻ സുന്ദരി സ്നേഹയാണ് ചിത്രത്തിൽ നായിക. ബേബി അനിഘ, ആര്യ, മിയ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.

ആഗസ്റ്റ് സിനിമയുടെ ബാനറിൽ നടൻ പൃഥ്വിരാജ് സുകുമാരൻ, സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഹനീഫ് അദേനിയാണ്.