മയക്കുമരുന്ന് കടത്തു: ഇന്ത്യന്‍ പൗരനെ നേപ്പാളില്‍നിന്നു അറസ്റ്റു ചെയ്തു

10 :00 am 8/2/2017
images (7)

കാഠ്മണ്ഡു: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ പൗരനെ നേപ്പാളില്‍നിന്നു അറസ്റ്റു ചെയ്തു. അതിര്‍ത്തി ജില്ലയായ പര്‍സിയില്‍നിന്നു ചൊവ്വാഴ്ചയാണു ഇയാളെ ആംഡ് പോലീസ് ഫോഴ്‌സ് അറസ്റ്റു ചെയ്ത്. ഇന്ത്യയില്‍നിന്നു നേപ്പാളിലേക്കു കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ ഹാഷിഷും ഇയാളില്‍നിന്നു പിടികൂടി. 10,000 രൂപ പ്രതിഫലത്തിനാണു മയക്കുമരുന്നു കടത്തിയിരുന്നത്.

മയക്കുമരുന്നു അതിര്‍ത്തി കടത്തുന്നതിനായി കഴുതകളെയാണ് ഉപയോഗിച്ചിരുന്നതെന്നു ആംഡ് പോലീസ് ഫോഴ്‌സ് മേധാവി ശൈഖ് സദ്ദാം പറഞ്ഞു. വിശദമായ അന്വേഷണത്തിനായി ഇയാളെ നേപ്പാള്‍ പോലീസിനു കൈമാറിയതായും സദ്ദാം അറിയിച്ചു.