മയക്കുമരുന്ന് നൽകിയതിനെ തുടർന്ന് കാമുകി മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ യുവാവിന് അഞ്ച് വർഷം തടവ്.

07:57 am 9/2/2017
images (3)

ദുബായ്: അമിതയളവിൽ മയക്കുമരുന്ന് നൽകിയതിനെ തുടർന്ന് കാമുകി മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ യുവാവിന് അഞ്ച് വർഷം തടവ്. ദുബായിൽ 33 വയസുകാരനായ എമിറാത്തി യുവാവിനാണ് തടവും 20,000 ദിർഹം പിഴയും വിധിച്ചത്. യുവതിയുടെ മരണം അമിതയളവിൽ മയക്കുമരുന്നു ഉപയോഗിച്ചത് കൊണ്ടാണെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. യുവാവിനൊപ്പം കാറിൽ ചെലവഴിച്ച യുവതി മയക്കുമരുന്നു ഉപയോഗിക്കുകയായിരുന്നു. ഇതിനുശേഷം അബോധാവസ്ഥയിലായ യുവതിയെ സമീപമുള്ള സ്വകാര്യ ആശുപത്രിയുടെ പ്രവേശന കവാടത്തിൽ ഉപേക്ഷിച്ച ശേഷം യുവാവ് കടന്നുകളഞ്ഞു. പിന്നീടു വാഹനത്തിന്‍റെ രജിസ്ട്രേഷൻ നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.