മലങ്കര സഭയ്ക്ക് ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച് യോങ്കേഴ്‌സില്‍ രണ്ടു പള്ളികള്‍ ഒന്നായി

08:07 am 14/9/2016

Newsimg1_97843189
ന്യൂയോര്‍ക്ക്: മലങ്കര സഭയ്ക്ക് ചരിത്ര പ്രധാനമായ ധന്യ മുഹൂര്‍ത്തം സമ്മാനിച്ച് കൊണ്ട് യോങ്കേഴ്‌സില്‍ രണ്ടു പള്ളികള്‍ ഒന്നായി. 28 വര്‍ഷം മുന്‍പ് സെന്റ് ഗ്രിഗോറിസിന്റെ നാമത്തില്‍ സ്ഥാപിതമായ, രണ്ട്­ ഓര്‍ത്തഡോക്‌സ്­ ദേവാലയങ്ങള്‍ ആണ് സെപ്റ്റംബര്‍ നാലാം തിയതി സെന്റ് ഗ്രിഗോറീസ് ഓര്‍ത്തഡോക്‌സ്­ ചര്‍ച്ച്, പാര്‍ക്ഹില്‍ ഭദ്രസനാധിപന്‍ അഭിവാദ്യ സഖറിയാസ് മാര്‍ നിക്കോളവോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയോടെ ഒന്നായിത്തീര്‍ന്നത്.

ദൈവ നിയോഗം പ്രകാരം ആത്മീയതയുടെ അനുഗ്രഹത്തിനായി, ഈ ഇരു ഇടവകളും കൈകോര്‍ത്തപ്പോള്‍ മലങ്കര സഭയ്ക്കു അത് ചരിത്രപ്രധാനമായ പുത്തന്‍ അധ്യായമായി. റവ ഫാദര്‍. നൈനാന്‍ റ്റി ഈശോ വികാരിയായിരിക്കുന്ന സെന്റ് ഗ്രിഗോറീസ് ഓര്‍ത്തഡോക്‌സ്­ ചര്‍ച്ച്, പാര്‍ക്ഹില്‍, റവ ഫാദര്‍ ജോര്‍ജ് ചെറിയാന്‍ വികാരിയായിരിക്കുന്ന സെന്റ് ഗ്രിഗോറീസ് ഓര്‍ത്തഡോക്‌സ്­ ചര്‍ച്ച്, അണ്ടര്‍ഹില്‍ലും ആണ് ആസുദിനത്തില്‍ ഒന്നായത്.

വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ ഇടവക മെത്രാപോലിത്ത, അഭിവന്ദ്യ നിക്കോളവോസ് തിരുമേനി, ഇരു പള്ളികളുടെയും യോജിപ്പിനായി സഭാമക്കള്‍ കാട്ടിയ ഉത്സാഹത്തെ മുക്തകണ്ഠം പ്രശംസിച്ചു. ഈ യോജിപ്പ് മറ്റു ഇടവകള്‍ക്കും മാതൃക ആകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

എല്ലാവരും ഇടവകാംഗങ്ങളും, സഭാമക്കളുമാണെന്നുള്ള വിനയാനിതമായ കൂട്ടായ്മയാണ് ഉണ്ടാകണമെന്ന് തിരുമേനി ഉപേദശിച്ചു, ഈ സംയോജിപ്പിനെ ധന്യമാക്കുവാന്‍ സഭാമക്കളോടൊപ്പം, മാനേജിങ് കമ്മിറ്റി മെമ്പര്‍ ശ്രീ. പോള്‍ കറുകപ്പള്ളില്‍, കൗണ്‍സില്‍ മെമ്പര്‍ ഫിലിപ്പോസ് ഫിലിപ്പ്, അജിത് വട്ടശ്ശേരില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെമ്പര്‍ വര്‍ഗീസ് പൊട്ടാനിക്കാട്­, ഭദ്രസന അക്കൗണ്ടന്റ് ബാബു പാറക്കല്‍ എന്നിവര്‍ സന്നിഹിതരാകുകയും, ഒത്തുചേരലിന് പിന്തുണ നല്‍കുകയും ചെയ്തു.
മാധ്യമങ്ങളെ പ്രധിനിധികരിച്ചു രാജു പള്ളത്ത് , സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.