06:00 am 30/12/2016
Pi
സാവോപോളോ: ബ്രസീലിലെ സാവോപോളോയില്‍ വിനോദയാത്രയ്ക്കിടെ നദിയില്‍ കുളിക്കാനിറങ്ങിയ മലയാളിവൈദികന്‍ മുങ്ങിമരിച്ചു. കോട്ടയം നീര്‍ക്കാട് കറ്റുവീട്ടില്‍ ഫാ. ജോണ്‍ ബ്രിട്ടോ ഒആര്‍സി (38) ആണ് മരിച്ചത്. സാവോപോളോയിലെ അപരസീദ എന്ന സ്ഥലത്തിനടുത്തായിരുന്നു അപകടം. വൈദികരോടും വൈദിക വിദ്യാര്‍ഥികളോടുമൊപ്പം നദിയില്‍ കുളിക്കുമ്പോഴായിരുന്നു സംഭവം. കളമശേരി (മാര്‍ത്തോമ വനം) വിശുദ്ധ കുരിശിന്റെ സന്യാസ സാംഗമാണ് ഫാ. ജോണ്‍ ബ്രിട്ടോ.