മലേഷ്യയിൽ അഭയാർഥി ബോട്ട് മുങ്ങി പത്തു പേർ മരിച്ചു

12.03 PM 24/01/2017
refugee23jan2017
ക്വാലാലംപുർ: ഇന്തോനേഷ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മലേഷ്യൻ തീരത്തുമുങ്ങി പത്തു പേർ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തിയതായി രക്ഷപ്രവർത്തകർ അറിയിച്ചു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. മലേഷ്യയുടെ കിഴക്കൻ തീരനഗരമായ മേർസിംഗിൽ തിങ്കളാഴ്ചയാണു ബോട്ടു മുങ്ങിയത്. അനധികൃതമായി മലേഷ്യയിലേക്കു കുടിയേറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. അനുവദനീയമായതിലും കൂടുതൽ പേർ ബോട്ടിൽ കയറിയതാണു അപകടകാരണമെന്നാണ് വിലയിരുത്തൽ.

ആറ് സ്ത്രീകളുടെ ഉൾപ്പെടെ പത്തു മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തി. ബോട്ടിൽ നാല്പതോളം അഭയാർഥികൾ ഉണ്ടായിരുന്നതായി മാരി ടൈം എൻഫോഴ്സ്മെന്‍റ് ഏജൻസി അറിയിച്ചു. കഴിഞ്ഞ നവംബറിൽ മലേഷ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 18 പേർ മരിച്ചിരുന്നു.