മാണി യു.ഡി.എഫ് വിടില്ല -സുധീരൻ

01:30 PM 04/08/2016
download (1)
ന്യൂഡൽഹി: കെ.എം.മാണി യു.ഡി.എഫ് വിടില്ലെന്നാണ് പ്രതീക്ഷയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍‍. ചര്‍ച്ചകള്‍ക്കായി മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ എ.കെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടാണ് സുധീരൻ ഇക്കാര്യം പറഞ്ഞത്.

അതസമയം, കേരളത്തിലെ കോണ്‍ഗ്രസിലെ സംഘടനാ വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രമുഖ കോൺഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വൈകിട്ട് കൂടിക്കാഴ്ച നടത്തും. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരനെ മാറ്റണമെന്ന നിര്‍ദേശം എ, ഐ ഗ്രൂപ്പുകള്‍ ഉന്നയിച്ചെങ്കിലും ഇതിന് മുമ്പ് നടന്ന രണ്ട് ചര്‍ച്ചകളിലും സാധ്യമല്ലെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. സുധീരനെ മാറ്റാതെയുള്ള പുന:സ്സംഘടന ഫോര്‍മുലയായിരിക്കും ചര്‍ച്ചയില്‍ ഹൈകമാന്‍ഡ് മുന്നോട്ട് വെക്കുക. മാണിയെ അനുനയിപ്പിക്കുന്നതിനെ കുറിച്ചും രാഹുല്‍ ഗാന്ധി നേതാക്കളുമായി ചർച്ച ചെയ്യും.