മാത്തുക്കുട്ടി (61) ന്യൂയോര്‍ക്കില്‍ നിര്യാതനായി

10:48 am 13/12/2016

Newsimg1_7989784
ന്യൂയോര്‍ക്ക്: കോട്ടയം കങ്ങഴ, ഇടയിരിക്കപ്പുഴ പതാലില്‍ ചേന്നക്കാട്ട് പരേതനായ പി.ടി വര്‍ഗീസിന്റേയും അന്നമ്മയുടേയും മകന്‍ മാത്തുക്കുട്ടി (61) ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റിലെ ഈസ്റ്റ് മെഡോയില്‍ ഡിസംബര്‍ പത്തിനു നിര്യാതനായി.

മോളിക്കുട്ടി മാത്യു ആണ് ഭാര്യ. മക്കള്‍: മാബിന്‍ മാത്യു, മേബിള്‍ ആനി മാത്യു. മരുമകന്‍: ബിബിന്‍ ജോര്‍ജ്. പേരക്കുട്ടികള്‍: ക്രിസ്റ്റഫര്‍, ഡേവിഡ്.

സഹോദരങ്ങള്‍: തോമസ് വര്‍ഗീസ് (രാജന്‍) മിനിയോള ന്യൂയോര്‍ക്ക്, സൂസമ്മ രാജു, അമ്മിണി ജേക്കബ്, സാം വര്‍ഗീസ് (ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം ഡിസംബര്‍ 14-നു ബുധനാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (Park Funeral Chapels 2175 Jericho Turnpike Garden City Park, NY 11040) ലും സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 15-നു രാവിലെ 9 മണിക്ക് 147 Campbell av
Williston Park NY 11596 ലും തുടര്‍ന്ന് 11.30-ന് ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ (All Saints Cemetery 855 Middle Neck Rd. Great Neck, NY 11024) സംസ്കാരം.