മാധ്യമപ്രവർത്തകരെ തടഞ്ഞ അഭിഭാഷകരുടെ നടപടി ഗുണ്ടായിസമാണെന്ന്​ വി. എം സുധീരൻ.

02:59 pm 1/10/2016
images (9)
തിരുവനന്തപുരം: ഹൈകോടതിയിൽ മാധ്യമപ്രവർത്തകരെ തടഞ്ഞ അഭിഭാഷകരുടെ നടപടി ഗുണ്ടായിസമാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി. എം സുധീരൻ. ക്രിമിനൽ സ്വഭാവമുള്ള അഭിഭാകർക്കെതിരെ നടപടി വേണം.അഭിഭാഷകർക്ക്​ അക്രമത്തിന്​ പ്രേരണയാകുന്നത്​ സർക്കാർ സമീപനമാണ്​. പ്രശ്​നത്തിൽ ഗവർണർ ഇടപെടണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

മാധ്യമ സ്വാതന്ത്ര്യം ഹനിക്കരുതെന്ന്​ പ്രതപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും ആവശ്യപ്പെട്ടു. മുഖ്യമ​ന്ത്രി പിണറായി വിജയന്​ മാധ്യമങ്ങളെ കാണു​േമ്പാൾ ചുവപ്പ്​ കാണുന്ന കാളയുടെ സ്വഭാവമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സൗമ്യ വധക്കേസിൽ ഹാജരായ അഡ്വക്കേറ്റ്​ ആളൂരി​െൻറ സാമ്പത്തിക സ്രോതസ്​ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വെള്ളിയാഴ്​ച ഹൈകോടതി വാർത്തകൾ റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയിരുന്നു. അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെട്ട സംഘമാണ്​ മാധ്യമപ്രവർത്തകരെ തടഞ്ഞത്​.