12:30 PM 02/12/2016

ന്യൂഡൽഹി: മാധ്യമപ്രവർത്തകർക്ക് കോടതി റിപ്പോർട്ടിങ് വിലക്കിയ സംഭവത്തിൽ ഹൈകോടതി കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീംകോടതി. ഹൈകോടതിയുടെ തീരുമാനം വന്ന ശേഷം വിഷയത്തിൽ ഇടപെടൽ നടത്താമെന്നും കോടതി അറിയിച്ചു.
പ്രശ്നത്തിൽ പരിഹാരത്തിന് ശ്രമിക്കാതെ ഹൈകോടതിയിൽ കേസ് ഇഴഞ്ഞു നീങ്ങുകയാണെന്ന് മാധ്യമപ്രവർത്തകർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. കേസ് പരിഗണിക്കുന്നത് ജനുവരിൽ രണ്ടാം വാരത്തിലേക്ക് മാറ്റി.
