മാധ്യമ പ്രവര്‍ത്തകരെ വീണ്ടും കോടതി മുറിയില്‍ നിന്ന് ഇറക്കിവിട്ടു

03:44 PM 02/11/2016
download
കൊച്ചി: ജിഷ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ എറണാകുളം ജില്ലാ കോടതിയിലത്തെിയ മാധ്യമ പ്രവര്‍ത്തകരെ കോടതി മുറിയില്‍ നിന്ന് ഇറക്കിവിട്ടു. ജില്ലാ കോടതി ശിരസ്തദാറുടെ സഹായത്തോടെ ഒരുവിഭാഗം അഭിഭാഷകരാണ് വനിത മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരെ ഇറക്കിവിട്ടത്. ജിഷാ കേസിന്‍െറ വിചാരണ ഇന്ന് ആരംഭിച്ചിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ രാവിലെതന്നെ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഒരുവിഭാഗം അഭിഭാഷകര്‍ അസഹിഷ്ണുത കാട്ടിത്തുടങ്ങിയിരുന്നു. രാവിലെ കോടതി മുറയില്‍ ഇരുന്ന ലേഖികയെ എഴുന്നേല്‍പ്പിച്ചുവിട്ടു.

ഉച്ച ഇടവേളക്കുശേഷം വീണ്ടും വിചാരണ തുടങ്ങുന്നതിന് മുമ്പായി കോടതി മുറിയിലത്തെിയ മാധ്യമ പ്രവര്‍ത്തകരോട് ഇവിടെ ഇരിക്കാന്‍ പാടില്ളെന്ന് പറഞ്ഞ് വീണ്ടും ചില അഭിഭാഷകര്‍ തട്ടിക്കയറുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഇറങ്ങാന്‍ കൂട്ടാക്കാതായതോടെ പൊലീസ് ഇടപെട്ടു. തങ്ങള്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണെന്നും ഇറങ്ങാന്‍ തയാറല്ളെന്നും മാധ്യമ പ്രവര്‍ത്തകര്‍ നിലപാട് സ്വീകരിച്ചതോടെ, ശിരസ്തദാര്‍ എന്താണോ പറയുന്നത് അത് അനുസരിക്കണമെന്നായി പൊലീസ്. ഈ സമയം സ്ഥലത്തത്തെിയ ശിരസ്തദാര്‍ പ്രശ്നം വഷളാകാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം നടന്ന ഹൈക്കോടതി ജൂബിലി ആഘോഷം, ജില്ല കോടതി മന്ദിരം ഉദ്ഘാടനം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്താതിരുന്നതിലെ പ്രതിഷേധവും ഇതിനിടെ അഭിഭാഷകര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.