മാപ്പ് സിനിമാ പ്രദര്‍ശനം ഏപ്രില്‍ 29ന് ന്യൂടൗണ്‍ തീയറ്ററില്‍ കിക്കോഫ് നടത്തും

08:16 am 12/4/2017

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) ന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന സിനിമ പ്രദര്‍ശനം ഏപ്രില്‍ 29ന് 9.30ന് 12.30ന് ന്യൂടൗണ്‍ിലുള്ള തിയറ്ററില്‍ വച്ച് (120 N സ്‌റ്റേറ്റ് സ്ട്രീറ്റ്, ന്യൂടൗണ്‍ പി.എ-18940) നടത്തപ്പെടുന്നു. പ്രേക്ഷക മനസ്സില്‍ ഇടംനേടി കേരളക്കരയിലും പ്രദര്‍ശന വിജയം നേടി കൊണ്ടിരിക്കുന്ന സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രമായ ‘ദിഗ്രറ്റ് ഫാദര്‍’ ആണ് പ്രദര്‍ശനത്തിന് തയ്യാറാക്കിയിരിക്കുന്നത്. ഒരു കുടുംബചിത്രമായ ദി ഗ്രറ്റര്‍ ഫാദര്‍ ഫിലഡല്‍ഫിയാ മലയാളികളിലും നവ്യഅനുഭവം സൃഷ്ടിക്കുന്നുമെന്ന് ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഈ ചിത്രത്തിന്റെ ടിക്കറ്റ് വില്‍പ്പനയിലൂടെ കിക്കോഫ് ഏപ്രില്‍ 8ാം തീയതി മാപ്പ് ഇന്‍ഡ്യന്‍ കമ്മ്യുണിറ്റി സെന്ററില്‍ വച്ച് മാപ്പിന്റെ 2017ലെ ഫണ്ട് റെയിസിംഗ് ചെയര്‍മാന്‍ ശ്രീ. യോഹന്നാന്‍ ശങ്കരത്തില്‍ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വൈസ് പ്രസിഡന്‍്‌റ ശ്രീ.സാബു സ്‌കറിയയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു. മാപ്പിന്‍െ ധനശേഖരണത്തിന്റെ ഭാഗമായി നടക്കുന്ന സിനിമാ പ്രദര്‍ശനം ഒരുവന്‍ വിജയമാക്കി തീര്‍ക്കണമെന്ന് മാപ്പ് പ്രസിഡന്റ് അുസ്‌കറിയ, സെക്രട്ടറി ചെറിയാന്‍ കോശി, ട്രഷറര്‍ തോമസ് ചാണ്ടി എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനുസ്‌കറിയ പ്രസിഡന്റ്- 267-496-2423, സെക്രട്ടറി ചെറിയാന്‍ കോശി-201-286-9169, 201-446-5027, ഫണ്ട് റെയ്‌സിംഗ് ചെയര്‍മാന്‍ -യോഹന്നാന്‍ ശങ്കരത്തില്‍ -215-778-0162, സാബു സ്‌കറിയ-267-980-7923, പി.ആര്‍.ഒ സന്തോഷ് ഏബ്രാഹം