മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാത്രികാലങ്ങളില്‍ സ്‌ത്രീകള്‍ക്കുള്ള വിലക്കിനെതിരെ പ്രതിഷേധം ഉയരുന്നു.

11:44 am 3/1/2017

download (1)
ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാത്രികാലങ്ങളില്‍ സ്‌ത്രീകള്‍ക്കുള്ള വിലക്കിനെതിരെ പ്രതിഷേധം ഉയരുന്നു. രാത്രി യോഗങ്ങളില്‍ സ്‌ത്രീ പ്രവേശനം വേണമെന്നാവശ്യപ്പെട്ട പ്രമേയം തടഞ്ഞതില്‍ മാര്‍ത്തോമസഭയ്‌ക്ക് എതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം വിശ്വാസികളും വനിതാ സംഘടനകളും
122ാം മാരാമണ്‍ കണ്‍വെന്‍ഷന്‍ ഈ മാസം 12 മുതല്‍ 19 വരെ നടക്കാനിരിക്കെയാണ് സ്‌ത്രീകളുടെ വിലക്ക് വീണ്ടും വിവാദമാകുന്നത്. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇക്കഴിഞ്ഞ 27ന് ചേര്‍ന്ന് മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ വിലക്കിനെ ചൊല്ലി തര്‍ക്കമുണ്ടായി. വിലക്ക് പിന്‍വലിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യണമെന്ന ഒരു വിഭാഗത്തിന്റെ ശ്രമം സഭാ നേതൃത്വം ഇടപെട്ട് തടഞ്ഞു. പമ്പാനദിക്കരയിലെ കണ്‍വെന്‍ഷനില്‍ രാത്രിയുള്ള വിലക്കിനു കാരണം സുരക്ഷാ പ്രശ്നമാണെന്നാണ് സഭയുടെ വിശദീകരണം. ചെറിയൊരു വിഭാഗത്തിന് മാത്രമാണ് എതിര്‍പ്പെന്നും മാരാമണ്‍ കണ്‍വെന്‍ഷന്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
യോഗ പന്തലിന് പുറത്തു നിന്ന് സ്‌ത്രീകള്‍ പ്രസംഗങ്ങള്‍ കേട്ടിരിക്കാറുണ്ടെന്നും വിലക്ക് പിന്‍വലിക്കണമെന്നും സ്‌ത്രീസംഘടനകളും ആവശ്യപ്പെടുന്നുണ്ട്. സ്‌ത്രീ വിലക്കിലെ തര്‍ക്കം മുറുകുമ്പോള്‍ കോടതി എന്ത് തീര്‍പ്പ് പറയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
SHARE ON submit to reddit