മാര്‍ച്ച് മാഡ്‌നെസ്സ്, കാട്ടു കുതിര ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പില്‍

10:24 am 18/3/2017

– വിനോദ് കൊണ്ടൂര്‍ ഡേവിഡ്
Newsimg1_1918653
ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യനെറ്റില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് മഞ്ഞു വീണുറഞ്ഞു കിടക്കുന്ന അമേരിക്കയിലെ ചൂടുള്ള വിശേഷങ്ങളുമായെത്തുന്ന യൂ. എസ്. വീക്കിലി റൗണ്ടപ്പില്‍ ഈയാഴ്ച്ച അമേരിക്കയിലെ കോളേജ് ബാസ്ക്കറ്റ് ബോള്‍ മത്സരമായ മാര്‍ച്ച് മാസ്‌നെസ്സിന്റെ വിശേഷങ്ങളും, വിപണിയില്‍ പുതു മോഡലുമായി എത്തിയ നോക്കിയ 3310 തുടങ്ങിയ വിശേഷങ്ങളുമായാണ് എത്തുന്നത്.

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ എഴുതിയ പുതിയ പുസ്തകത്തെപ്പറ്റിയും, അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) വുമണ്‍സ് ഫോറം സംഘടിപ്പിച്ച സെമിനാറിന്റെ പ്രശക്ത ഭാഗങ്ങളും ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ് ലോക മലയാളികളുടെ മുന്നില്‍ എത്തിക്കും. ഫോമായുടെ റീജണല്‍ ദേശീയ നേതാക്കള്‍ പങ്കെടുത്ത പരിപാടിയുടെ വിഷയം “മാറ്റത്തിനായി ധീരരാകൂ” എന്നതായിരുന്നു.

അതിനു ശേഷം സാന്‍ഫ്രാന്‍സിസ്‌കോയില്‍ സര്‍ഗവേദി എന്ന സംഘടനയുടെ അടിമുഖ്യത്തില്‍ അവതരിപ്പിച്ച “കാട്ടുകുതിര” എന്ന നാടകത്തിന്റെ വിശേഷങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫിലാഡല്‍ഫിയയില്‍ എക്യുമിനിക്കല്‍ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക പ്രാര്‍ത്ഥനാദിനത്തിന്റെ പ്രശക്ത ഭാഗങ്ങളും യൂ.എസ്. റൗണ്ടപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529.