മാര്‍ത്തോമാ യുവജനസഖ്യത്തിന് നവ നേതൃത്വം .

07:58 am 23/2/2017

– പി.പി. ചെറിയാന്‍
Newsimg1_64917619
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന യുവ ജനസഖ്യം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്ന വൈസ് പ്രസിഡന്റ് റവ. ബിനു. സി. സാമുവേല്‍(അസ്സന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച്, ഫിലാഡല്‍ഫിയ), സെക്രട്ടറി അജു മാത്യു(ഡാളസ് സെന്റ് പോള്‍സ്), ട്രഷറര്‍- ലിബു കോശി(ഗാലേം, ലോങ്ങ് ഐലന്റ്), ഡയോസിഷ്യന്‍ അസംബ്ലി മെമ്പര്‍- രജീഷ് സാമുവേല്‍(അസ്സന്‍ഷന്‍, ഫിലാഡല്‍ഫിയ), ഭദ്രാസന എപ്പിസ്ക്കോപ്പാ റൈറ്റ് റല. ഡോ. ഐസക് മാര്‍ ഫിലക്സ്നോസ് തിരുമേനിയാണ് പ്രസിഡന്റ്.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അജു മാത്യു യുവജന സഖ്യം സൗത്ത് വെസ്റ്റ് റീജിയന്‍ട്രഷര്‍, റീജിയന്‍ സെക്രട്ടറി, യുവധാര ചീഫ് എഡിറ്റര്‍, സൗത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് പ്രതിനിധിയെന്ന നിലയില്‍ സഖ്യ പ്രവര്‍ത്തനങ്ങളില്‍ അജു സജ്ജീവ സാന്നിധ്യമായിരുന്നു.

ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ലിബു കോശി നോര്‍ത്ത് ഈസ്റ്റ് റിജിയന്‍ പ്രസിഡന്റ്, ഇപ്പോള്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. റെജീഷ് ശാമുവേല്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് എന്നീ പദവികളും അലങ്കരിക്കുന്നു.ഭദ്രാസന യുവജന സംഖ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ യുവജനങ്ങളെ പങ്കാളികളാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് റവ. ബിനു. സി. സാമുവേല്‍ സെക്രട്ടറി അജു മാത്യു എന്നിവര്‍ പറഞ്ഞു.