മാര്‍ത്തോമാ സുവിശേഷ സേവികാ സംഘം ഏകദിന സമ്മേളനം ഡിട്രോയിറ്റില്‍

09:22 am 29/3/2017

– അലന്‍ ചെന്നിത്തല
Newsimg1_62044039
ഡിട്രോയിറ്റ്: സുവിശേഷ സേവികാ സംഘം നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ മിഡ്‌വെസ്റ്റ് റീജിയണല്‍ ഏകദിന സമ്മേളനം ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയില്‍ വച്ചു ഏപ്രില്‍ ഒന്നാംതീയതി ശനിയാഴ്ച നടത്തപ്പെടും. മാര്‍ത്തോമാ സുവിശേഷ സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ പഠന സമ്മേളനത്തിന് നേതൃത്വം നല്‍കും.

സേവികാസംഘം മിഡ്‌വെസ്റ്റ് റീജണല്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ, റീജണല്‍ സെക്രട്ടറി സൂസന്‍ ജി. ഫിലിപ്പ്, ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ജോജി ഉമ്മന്‍ ഫിലിപ്പ്, സേവികാ സംഘം വൈസ് പ്രസിഡന്റ് സാറാമ്മ വര്‍ഗീസ്, സെക്രട്ടറി മറിയാമ്മ ഏബ്രഹാം, ട്രഷറര്‍ റീന ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ച് സേവികാസംഘം കമ്മിറ്റി സമ്മേളനത്തിനു വിപുലമായ ക്രമീകരണങ്ങള്‍ ചെയ്യുന്നു. ഏവരേയും ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.