10:16am 20/7/2016

ബമാക്കോ: മാലിയില്‍ സൈനിക താവളത്തില്‍ ആയുധധാരി നടത്തിയ വെടിവയ്പ്പില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. 30 ഓളം പേര്‍ക്കു പരിക്കേറ്റു. നംപാലയിലെ സൈനിക താവളത്തിലാണ് വെടിവയ്പ്പുണ്ടായത്. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈന്യത്തിനുനേരെ വിഘടനവാദികളും മറ്റു ജിഹാദി സംഘങ്ങളും നിരന്തരം ആക്രമണം നടത്താറുണ്ട്.
