മാവോയിസ്​റ്റുകളെ പൊലീസ്​ ഏറ്റുമുട്ടലിൽ വധിച്ചത്​ സർക്കാറിന്റെ അറിവോടെയല്ലെന്ന്​ പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരൻ.

12:50 pm 27/11/2016
images (3)

കൊച്ചി: നിലമ്പൂരിൽ മാവോയിസ്​റ്റുകളെ പൊലീസ്​ ഏറ്റുമുട്ടലിൽ വധിച്ചത്​ സർക്കാറിന് അറിവോടെയല്ലെന്ന്​ പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരൻ. ഏട്ടുമുട്ടൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അനുമതിയോടെയായിരിക്കില്ല നടന്നത്​. സംഭവത്തിൽ ക്രൈംബ്രാഞ്ച്​ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​. അന്വേഷണത്തിലൂടെ വസ്​തുത പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.

മാവോയിസ്​റ്റുകളുടെ കാര്യത്തിൽ രാജ്യത്തെ ഇടതുപക്ഷത്തി​ന്റെ നിലപാടുതന്നെയാണ്​ സർക്കാറിനുള്ളതെന്നും ജി.സുധാകരൻ വ്യക്തമാക്കി.