മാർപാപ്പ സെപ്റ്റംബറിൽ കൊളംബിയ സന്ദർശിക്കുമെന്ന് റിപ്പോർട്ട്.

09:33 am 1 1/3/2017
images

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ സെപ്റ്റംബറിൽ കൊളംബിയ സന്ദർശിക്കുമെന്ന് റിപ്പോർട്ട്.. സെപ്റ്റംബർ ആറു മുതൽ 11 വരെയാണ് സന്ദർശനമെന്ന് പ്രസ്താവന കുറിപ്പിൽ വത്തിക്കാൻ അറിയിച്ചു. ബഗോട്ട, വില്ലവിസെൻസിയോ, മെഡെലിൻ, കാർറ്റജെന തുടങ്ങിയ നഗരങ്ങൾ മാർപാപ്പ സന്ദർശിക്കും. യാത്രയുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും വത്തിക്കാൻ പറഞ്ഞു.

കൊളംബിയയിലെ വിമതരും സർക്കാരും സമാധാനക്കരാറിൽ ഒപ്പുവച്ചാൽ 2017 പകുതിയോടെ കൊളംബിയയിലേക്ക് പോകുമെന്ന് കഴിഞ്ഞവർഷം തന്നെ മാർപാപ്പ പറഞ്ഞിരുന്നു.