07:29 am 28/3/2017
ലക്നോ: ഉത്തർപ്രദേശിലാണ് സംഭവം. കോളജിലേക്കു പോകുന്ന വഴി ചില യുവാക്കൾ അപമര്യാദയായി പെരുമാറിയതായി 23കാരിയായ പെണ്കുട്ടി രക്ഷിതാക്കളോടു പരാതി പറഞ്ഞിരുന്നു. ഇവർ പോലീസിൽ പരാതി നൽകുകയും ചെയ്തു.
പക്ഷേ പോലീസ് വേണ്ട രീതിയിൽ നടപടി എടുക്കാത്തതിനെ തുടർന്ന് യുവാക്കളുടെ ശല്യപ്പെടുത്തലും മാനഭംഗശ്രമവും തുടർന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പെണ്കുട്ടി ജീവനൊടുക്കുകയായിരുന്നു.
കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരേ നടപടിയെടുത്തതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അറിയിച്ചു. സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.