09:56 am 19/3/2017
ഗുഡ്ഗാവ്: വാഹനനിർമാതാക്കളായ മാരുതി സുസുകിയുടെ മാനേസറിലെ പ്ലാന്റിൽ അതിക്രമിച്ചു കയറി എച്ച്.ആർ. മാനേജരെ കൊലപ്പെടുത്തുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത കേസിൽ 13 പ്രതികൾക്കു ജീവപര്യന്തം. അഞ്ചുപ്രതികൾക്ക് അഞ്ചുവർഷം വീതം തടവും ഗുഡ്ഗാവ് ജില്ലാ സെഷൻസ് ജഡ്ജി ആർ.പി. ഗോയൽ വിധിച്ചു. 2012ൽ തൊഴിലാളി സമരത്തെത്തുടർന്നാണ് അനിഷ്ട സംഭവങ്ങൾ.