മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പുതുവത്സരം ആഘോഷിച്ചു

12:31 pm 2/1/2017

– സതീശന്‍ നായര്‍
Newsimg1_88932260
ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ പുതുവത്സരാഘോഷം പ്രസിഡന്റ് വിജി എസ്. നായര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ കുടുംബാംഗങ്ങളും മറ്റു അതിഥികളും പങ്കെടുത്ത ചടങ്ങില്‍ പ്രസിഡന്റ് ഏവരേയും സ്വാഗതം ചെയ്യുകയും തുടര്‍ന്നു സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു.

ചടങ്ങില്‍ ഇന്ത്യയിലും അമേരിക്കയിലും നടന്നുവരുന്ന സമകാലീന സംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും വിശദമായ അവലോകനം നടത്തുകയും ചെയ്തു. പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ശിവന്‍ മുഹമ്മ, ഓവര്‍ഗീസ് കോണ്‍ഗ്രസ് യു.എസ്.എ കേരള ഘടകം വൈസ് ചെയര്‍മാന്‍ തോമസ് മാത്യു, കെ.എച്ച്.എന്‍.എ മിഡ്‌വെസ്റ്റ് ചെയര്‍മാന്‍ പ്രസന്നന്‍ പിള്ള, അസോസിയേഷന്‍ ട്രസ്റ്റി ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, എക്‌സിക്യൂട്ടീവ് വി.പി. ജോണ്‍ പാട്ടപതി, ബോര്‍ഡ് മെമ്പര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, മുന്‍ പ്രസിഡന്റുമാരായ വര്‍ഗീസ് പാലമലയില്‍, സതീശന്‍ നായര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സെക്രട്ടറി ഏബ്രഹാം വര്‍ഗീസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ അറിയിച്ചതാണിത്.