മിനിമം ബാലന്‍സ് അക്കൗണ്ടിലില്ളെങ്കില്‍ എസ്.ബി.ഐ പിഴ ഈടാക്കും

10:01 am 4/3/2017
images (4)
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് അക്കൗണ്ടിലില്ളെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ എസ്.ബി.ഐ പിഴ ഈടാക്കും. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് എസ്.ബി.ഐ വൃത്തങ്ങള്‍ പ്രസ്താവന പുറപ്പെടുവിച്ചത്. മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ 5000, നഗരങ്ങളില്‍ 3000, ചെറുനഗരങ്ങളില്‍ 2000, ഗ്രാമങ്ങളില്‍ 1000 എന്നിങ്ങനെയാണ് മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്നത്.

മിനിമം ബാലന്‍സില്‍നിന്ന് കുറയുന്ന തുകയുടെ തോതനുസരിച്ചാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ മിനിമം ബാലന്‍സില്‍ 75 ശതമാനം കുറവുവന്നാല്‍ 100 രൂപയും സര്‍വിസ് ടാക്സുമാണ് പിഴ. 50 മുതല്‍ 75 ശതമാനം വരെയാണെങ്കില്‍ പിഴ 75 രൂപയാകും.