മിസ്സൗറിയില്‍ പുതിയ ഗണ്‍ ലൊ ജനുവരി 1 മുതല്‍

09:27 am 3/1/2017
– പി.പി. ചെറിയാന്‍
Newsimg1_4763182
മിസ്സൗറി : 2017 ജനുവരി 1 മുതല്‍ മിസ്സൗറിയില്‍ പുതിയ ഗണ്‍ ലൊ നിലവില്‍ വന്നു. പത്തൊന്‍പതൊ, അതിനു മുകളിലോ പ്രായമുള്ളര്‍ക്ക് പൊതു സ്ഥലങ്ങളില്‍ കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടു നടക്കുന്നതിന് പൂര്‍ണ്ണ അനുമതി നല്‍കുന്നതാണ് പുതിയ നിയമം. ശരിയായ പരിശീലനമോ, പെര്‍മിറ്റോ കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടു നടക്കുന്നതിന് ആവശ്യമില്ല.

സ്വയ രക്ഷയ്‌ക്കോ, കുടുംബാംഗങ്ങളുടെ രക്ഷയ്‌ക്കോ തോക്ക് കൊണ്ടു നടക്കുന്നത് സുരക്ഷിതത്വ ബോധം പൗരന്മാരില്‍ ഉണ്ടാക്കുമെന്നാണ് ബില്‍ അവതരിപ്പിച്ച സ്‌റ്റേറ്റ് സെനറ്റര്‍ ബ്രയാന്‍ മുന്‍സിലിംഗരുടെ വാദം. തോക്ക് കൊണ്ടു നടക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഗണ്‍ വയലന്‍സ് വര്‍ദ്ധിക്കുമെന്നാണ് ബില്ലിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിച്ചത്.

പല സംസ്ഥാനങ്ങളിലും െ്രെഡവിംഗിനിടെ സെല്‍ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നിരിക്കെ തോക്കുപയോഗത്തിന് അത്രയും നിയന്ത്രണം ഇല്ലാതിരിക്കുന്നത് അരാജകത്വം വര്‍ദ്ധിപ്പിക്കുന്നതിനേ ഉപകരിക്കൂ എന്നാണ് ഭൂരിപക്ഷ ജനങ്ങളും അഭിപ്രായപ്പെടുന്നത്.