8:15 am 10/4/2017
മുംബൈ: ഐപിഎല്ലില്‍ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആവേശ ജയം. നിതീഷ് റാണയുടെ (50) അതിവേഗ അർധസെഞ്ചുറിയും ഹാർദിക് പാണ്ഡ്യയുടെ അവസാന ഓവറിലെ മികച്ച പ്രകടനവുമാണ് മുംബൈ ഇന്ത്യൻസിന് ജയം സമ്മാനിച്ചത്. മൂന്ന് സിക്സും നാലു ഫോറുമായി 29 പന്തിൽനിന്നാണ് റാണ അർധസെഞ്ചുറി തികച്ചത്. ജയപ്രതീക്ഷ കൈവിട്ട മുംബൈയെ റാണ ഒറ്റയ്ക്കു ചുമലിലേറ്റുകയായിരുന്നു.
എന്നാൽ വിജയത്തിന്റെ പടിക്കൽ എത്തിയപ്പോൾ റാണ പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി. അവസാന ഓവറിൽ 11 റൺസായിരുന്നു വേണ്ടിയിരുന്നത്. പാർഥിവ് പട്ടേലും (30) ജോസ് ബട്ലറും (28) ചേർന്ന് മുംബൈക്ക് നല്ല തുടക്കം നൽകിയെങ്കിലും രോഹിത് ശർമ (2) വന്നതുപോലെ മടങ്ങിയതും ക്രുനാൽ പാണ്ഡ്യക്കും (11) കീറൻ പൊള്ളാർഡിനും (17) കാര്യമായൊന്നും ചെയ്യാൻ കഴിയാതിരുന്നതും മുംബൈയുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. എന്നാൽ റാണയുടെ മുന്നില്‍ പിടിച്ചു നില്ക്കാന് കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞില്ല.

