മുഖ്യമന്ത്രിക്ക് തിരിച്ചടി; വി.എസിന്റെ പരസ്യ പ്രസ്താവന തടയണമെന്ന ഹര്‍ജി തള്ളി

06:14pm 13/5/2016

download (5)
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസിന്റെ പരസ്യപ്രസ്താവന വിലക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി തള്ളി. മാനനഷ്ടകേസ് നിലനില്‍ക്കുന്നുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം അഡീണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. മാനനഷ്ടക്കേസിലെ മറ്റ് ആരോപണങ്ങള്‍ വിചാരണ കോടതി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ കേസില്‍ ഇരു കക്ഷികള്‍ക്കും തെളിവ് ഹാജരാക്കാമെന്നും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസുകള്‍ നിലവിലുണ്ടെന്ന വി.എസിന്റെ പ്രസ്താവനയ്‌ക്കെതിരെ അദ്ദേഹം നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. മാനനഷ്ടക്കേസിന് പുറമെ വി.എസിന്റെ പരസ്യ പ്രസ്താവന തടയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഉപഹര്‍ജിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
അതിനിടെ മുഖ്യമന്ത്രിക്കെതിരെ കേസുകളുണ്ടെന്ന ആരോപണം വി.എസ് കോടതിയിലും ആവര്‍ത്തിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ അറസ്റ്റുവാറണ്ട് ഉള്ളതായോ എഫ്.ഐ.ആര്‍ ഉണ്ടെന്നോ താന്‍ പറഞ്ഞിട്ടില്ല എന്നാല്‍, ഉമ്മന്‍ചാണ്ടിയ്ക്കെതിരെ കേസുകള്‍ ഉണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞിട്ടുള്ളത്. ലോകായുക്തയും ഇത് അംഗീകരിച്ചതാണ്. കേസില്‍ വി.എസ് ഇന്നും സത്യവാങ്മൂലം നല്‍കിയില്ല. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഉത്തരവ് നീട്ടിവയ്ക്കണമെന്നും വി.എസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.
– See more at: http://www.mangalam.com/latest-news/434449#sthash.w79JQaL9.dpuf