മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

11:23 am 25/11/2016
download (4)

തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് അനുമതി നല്‍കാത്തത് ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
കൂടികാഴ്ചയ്ക്ക് അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെആശങ്കയറിയിക്കാന്‍ വീണ്ടും കത്തയക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അരുണ്‍ ജെയ്റ്റിലിയുമായുള്ള കൂടിക്കാഴ്ചക്കായി ധനമന്ത്രി തോമസ് ഐസകിനെ അയക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.