മുന്‍ അംബാസിഡര്‍ ഡോ. ജോര്‍ജ് ജോസഫ് നിര്യാതനായി

07:49 pm 1/6/2017


കോട്ടയം: മുന്‍ അംബാസഡറും കോണ്‍സല്‍ ജനറലുമായിരുന്ന പൂഞ്ഞാര്‍ കിഴക്കേതോട്ടത്തില്‍ ഡോ. ജോര്‍ജ് ജോസഫ് (68) നിര്യാതനായി 1976 ബാച്ച് കഎട ഉദ്യോഗസ്ഥനായ ജോര്‍ജ് ജോസഫ് തുര്‍ക്ക്‌മെനിസ്ഥാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ അംബാസഡറായും സൗദി, ദുബൈ എന്നിവിടങ്ങളില്‍ കോണ്‍സല്‍ ജനറലുമായിരുന്നു. ബഹ്‌റൈന്‍ അംബാസഡറായിരിക്കെ 2010ലാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്.

ഭാര്യ: നെടുങ്കുന്നം പുതിയ പറമ്പില്‍ കുടുംബാംഗം റാണി. ഏക മകള്‍ രേണു (ദുബൈ). മൃതദേഹം ശനിയാഴ്ച രാവിലെ 11ന് വസതിയിലെത്തിക്കും.

സംസ്കാരം ശനിയാഴ്ച നെടുങ്കുന്നം സെന്‍റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഫെറോന പള്ളിയില്‍.