മൂന്നാറിൽ കെട്ടിട നിർമാണത്തിന് നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ.

03:13 pm 29/5/2017


ന്യൂഡൽഹി: കെട്ടിടങ്ങൾ നിർമിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും റവന്യൂ വകുപ്പിന്‍റെയും അനുമതി കൂടി വാങ്ങണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. നിലവിൽ പഞ്ചായത്തിന്‍റെ മാത്രം അനുമതിയിൽ മൂന്നാറിൽ കെട്ടിട നിർമാണങ്ങൾ സാധ്യമായിരുന്നു.

മൂന്നാർ പഞ്ചായത്ത് ചട്ടം ലംഘിച്ച് കെട്ടിടങ്ങൾക്ക് എൻഒസി നൽകിയതായും ട്രൈബ്യൂണൽ കണ്ടെത്തി. ഏലമലക്കാടുകളിൽ മരം മുറിക്കരുതെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. കേസിൽ ദേവികുളം സബ് കളക്ടർ കക്ഷി ചേരണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു.

അതേസമയം, മൂന്നാറിന് പ്രത്യേക നയമുണ്ടെന്നും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നും ട്രൈബ്യൂണലിൽ സർക്കാർ അറിയിച്ചു. മൂന്നാർ കൈയേറ്റ വിഷയത്തിൽ സംസ്ഥാന സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം ട്രൈബ്യൂണൽ വാക്കാൽ നിർദ്ദേശം നൽകിയിരുന്നു.