07:57 am 15/4/2017

ചെന്നൈ: കൃത്യനിർവഹണം തടസപ്പെടുത്തിയ മൂന്നു മന്ത്രിമാർക്കെതിരെ ആദായനികുതി വകുപ്പ് പോലീസിൽ പരാതി നൽകി. മന്ത്രിമാരായ ഉദുമലൈ കെ. രാധാകൃഷ്ണൻ, ആർ. കാമരാജ്, കടന്പൂർ രാജു എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മന്ത്രിമാരെ കൂടാതെ മറ്റു രണ്ട് പേർക്കെതിരെയും ആദായനികുതി വകുപ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആരോഗ്യമന്ത്രി സി. വിജയ്ഭാസ്കറിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളിൽ തടസം വരുത്തിയെന്നാണ് പരാതി.
